Posts

പ്രളയം ഒരു ഓർമ്മക്കുറിപ്പ്

Image
ആമുഖമായി ഒന്ന് പറയട്ടെ. 2018-ലെ പ്രളയം ലക്ഷക്കണക്കിനു മലയാളികളുടെ ജീവിതം മാറ്റിമറിച്ച ഒന്നാണ്. 2018-ന്റെ ഓർമ്മകളിൽ ഏതൊരു മലയാളിയ്ക്കും മറക്കാൻ സാധിക്കാത്തത് കേരളം കണ്ട മഹാപ്രളയത്തിന്റെ ഓർമ്മകൾ തന്നെ ആവും എന്ന് കരുതുന്നു. ഒട്ടനവധി ആളുകൾക്ക് അവരുടെ ജീവിതത്തിന്റെ അന്നുവരെയുള്ള സകല സമ്പാദ്യവും നഷ്ടപ്പെടുത്തിയ ഒന്ന്. അത്തരം ദുരന്തങ്ങളുമായി യാതൊരു താരതമ്യവും ഞങ്ങളുടെ അനുഭവം അർഹിക്കുന്നില്ല. തുലോം തുഛമായ ബുദ്ധിമുട്ടുകൾ മാത്രമാണ് ഞാനും എന്റെ കുടുംബവും അനുഭവിച്ചത്. എന്നാലും അത് ഇവിടെ എഴുതിയിടുന്നു.  എന്റെ നാട് വൈപ്പിൻ ആണ്. എറണാകുളം ജില്ലയിൽ കൊച്ചിക്കായലിനും (വീരൻ പുഴ) അറബിക്കടലിനു ഇടയിൽ സ്ഥിതിചെയ്യുന്ന 26 കിലോമീറ്റർ നീളമുള്ള ഒരു ദ്വീപാണ് വൈപ്പിൻ. രണ്ട് അഴിമുഖങ്ങൾ ഉണ്ട് വൈപ്പിന്റെ പടിഞ്ഞാറും കിഴക്കും അറ്റങ്ങളിൽ കൊച്ചിയും അഴീക്കോടും. അതുകൂടാതെ വൈപ്പിൻകരയെ മുറിച്ചു കൊണ്ട് കടന്നുപോകുന്ന14 തോടുകളും. എല്ലാം പെരിയാറിന്റെ കൈവഴിയായ വീരൻപുഴയെ അറബിക്കടലിലേയ്ക്ക് എത്തിക്കുന്നു. നൂറ്റാണ്ടുകൾ മുൻപ് ഒണ്ടായ ഒരു പ്രളയത്തിൽ പെരിയാർ ദിശമാറി ഒഴുകിയതിന്റെ ഫലമായി ഉണ്ടായതാണ് കൊച്ചി അഴിമുഖവും വൈപ്പിൻ ദ്വീപും എന്

ഇന്റെർനെറ്റ് സൗഹൃദങ്ങൾ - മനോരാജ്

Image
ഇന്റെർനെറ്റിന്റെ ലോകത്തേയ്ക്ക് കടക്കുന്നത് കമ്പ്യൂട്ടറുമായി ഒരു പരിചയവും ഇല്ലാതിരുന്ന (ആകെ പരിചയം എച് ഐ എച്ച് എസിലെ സ്ക്കൂൾ പഠനകാലത്ത് കമ്പ്യൂട്ടർ ഒന്നോ രണ്ടൊ തവണ ഉപയോഗിച്ചു എന്നതു മാത്രം) 1998 കാലഘട്ടത്തിൽ പറവൂരിലെ പെന്റാപ്ലാസയിൽ സുഹൃത്ത് ഷഫീക്കിനുണ്ടായിരുന്ന ഇന്റെർനെറ്റ് കഫേയിൽ ഷെഫീക്കിന്റെ ശിക്ഷണത്തിൽ യാഹൂവിലും ഹോട്ട്മെയിലിലും ഓരോ ഇമെയിൽ ഐഡി രജിസ്റ്റർ ചെയ്തുകൊണ്ടാണ്. പിന്നീട് 2005-ൽ ആണെന്നു തോന്നുന്നു വീട്ടിൽ കമ്പ്യൂട്ടർ വാങ്ങുന്നതും ഡയൽ അപ് കണക്ഷൻ എടുക്കുന്നതും. പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ ഇന്റെർനെറ്റും യഹൂവും എനിക്ക് ധാരാളം പുതിയ സുഹൃത്തുക്കളെ നൽകിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇന്നും നേരിൽ കണ്ടിട്ടില്ലാത്തവർ ഉൾപ്പെടുന്ന ഒരു വലിയ സുഹൃദ്‌വലയം. അങ്ങനെ പരിചയപ്പെട്ട, സൗഹൃദം സ്ഥാപിച്ച പലരേയും സുഹൃത്ത് എന്ന് പറയുമ്പോൾ ഇപ്പോഴും അല്പം സങ്കോചമുണ്ടാകാറുണ്ട്. അവരിൽ പലർക്കും ഉള്ള സാമൂഹ്യബോധം, സർഗ്ഗശേഷി, കലാഭിരുചികൾ എന്നിങ്ങനെ പല ഗുണങ്ങൾ എടുത്താൽ അതിന്റെയൊന്നും ഒരു അരികത്തുപോലും നിൽക്കാൻ എനിക്കാവില്ല. അതുകൊണ്ടുതന്നെ ആ സുഹൃദവലയങ്ങളിൽ ഞാൻ എങ്ങനെ എത്തിപ്പെട്ടു എന്നത് ഇപ്പോഴും എനിക

വൈപ്പിനിലെ കുടിവെള്ള സമരങ്ങൾ

Image
എറണാകുളം ജില്ലയിൽ കൊച്ചിക്കായലിനും അറബിക്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന വൈപ്പിൻ എന്ന് ദ്വീപിലെ നിവാസിയാണ് ഞാൻ എന്നത് ഇവിടെ മിക്കവർക്കും അറിയാവുന്ന വസ്തുതയാണെന്ന് കരുതുന്നു.ഞങ്ങളുടെ ദ്വീപായ വൈപ്പിൻ പ്രധാനമായും രണ്ട് കാര്യങ്ങളിൽ ആണ് കേരളത്തിൽ (കു)പ്രസിദ്ധി നേടിയിട്ടുള്ളത്. ഒന്നാമത്തേത് 1982-ലെ ഓണനാളിൽ സർക്കാർ ചാരയ ഷാപ്പുകളിൽ നിന്നും അബ്കാരി കരാറുകാർ തന്നെ വിതരണം ചെയ്ത വ്യാജചാരായം കഴിച്ച് 77 പേർ മരിക്കുകയും ഒട്ടേറെ ആളുകൾക്ക് കാഴ്ചനഷ്ടപ്പെടുകയും ചെയ്ത വൈപ്പിൻ മദ്യദുരന്തം. മറ്റൊന്ന് കുടിവെള്ളത്തിനു വേണ്ടി പതിറ്റാണ്ടുകൾ സമരം ചെയ്ത വീട്ടമ്മമാരുടെ സമരവീര്യം. കുടിവെള്ളത്തിനായുള്ള വൈപ്പിൻ ജനതയുടെ രോദനം ഇപ്പോളും പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. മുൻപത്തേതിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാലും വേനൽ കടുക്കുന്നതോടെ വൈപ്പിനിൽ വെള്ളം വീണ്ടും കിട്ടാക്കനി ആകുന്നു.  എന്റെ കുട്ടിക്കാലത്ത് ഞങ്ങൾ ആറുമാസക്കാലം ഞാറയ്ക്കൽ എന്ന സ്ഥലത്ത് ഒരു വാടകവീട്ടിൽ ആയിരുന്നു താമസം. അന്ന് വെള്ളത്തിനുള്ള ആശ്രയം ഒരു ചാമ്പുപൈപ്പ് ആയിരുന്നു. അതിൽ നിന്നും കിട്ടുന്ന വെള്ളത്തിന് ഒരു ദുർഗന്ധം ഉണ്ട്. അതുകൊണ്ട